മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് ഇന്നും ആലപ്പുഴ ജില്ലയിൽ. നവകേരള സദസ് ഇന്ന് ആലപ്പുഴയിൽ തുടരും.മാവേലിക്കര, ചെങ്ങന്നൂർ മണ്ഡലങ്ങളിലാകും സദസ് നടക്കുക. കായംകുളത്ത് ആദ്യ സ്വീകരണം. പ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ.വൈക്കത്ത് നിന്ന് ബോട്ടിലാണ് മുഖ്യമന്ത്രി ആലപ്പുഴ തവണക്കടവ് എത്തിയത്.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. വൈകിട്ട് 5 മണിയോടെയാണ് മുഖ്യമന്ത്രി ബോട്ടിൽ തവണക്കടവിൽ എത്തിയത്. ജങ്കാറിലാണ് ബസ് എത്തിച്ചത്…അരൂരിലേക്കുള്ള ആദ്യ സ്വീകരണ കേന്ദ്രത്തിലേക്കുള്ള യാത്രയിൽ തന്നെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൂച്ചാക്കലിൽ വെച്ച് കരിങ്കൊടി കാണിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
അതേസമയം കൊല്ലം കടക്കൽ ക്ഷേത്ര മൈതാനത്ത് നടത്താൻ നിശ്ചയിച്ചിരുന്ന നവ കേരള സദസ് മറ്റൊരിടത്ത് നടത്താൻ തീരുമാനം. ചക്കുവള്ളി ക്ഷേത്ര മൈതാനത്ത് നവ കേരള സദസ് നടത്തുന്നത് ഹൈക്കോടതി തടഞ്ഞതിന് പിന്നാലെയാണ് തീരുമാനം. കടയ്ക്കൽ ക്ഷേത്രത്തിൽ നവ കേരള സദസ്സിന് വേദി നിശ്ചയിച്ചതിനെതിരായ കേസ് തിങ്കളാഴ്ച്ച കോടതി പരിഗണിക്കാനിരിക്കെയാണ് തീരുമാനം. കടയ്ക്കൽ ബസ് സ്റ്റാന്റിലേക്കോ പഞ്ചായത്ത് സ്റ്റേഡിയത്തിലേക്കോ വേദി മാറ്റുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.