നവജാതശിശുവിനെ മുഖത്തേക്ക്‌ തുടര്‍ച്ചയായി വെള്ളം ഒഴിച്ച്‌ കൊലപ്പെടുത്തി; മാതാവ്‌ അറസ്റ്റില്‍

പത്തനംതിട്ട: തിരുവല്ലയില്‍ നവജാതശിശുവിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ.
മല്ലപ്പള്ളി സ്വദേശിനി നീതു(20) ആണ്‌ അറസ്റ്റിലായത്‌. കുഞ്ഞിന്റെ മുഖത്തേക്ക്‌ തുടര്‍ച്ചയായി വെള്ളം ഒഴിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ്‌ നീതു പെൺകുഞ്ഞിന്‌ ജന്മം നൽകിയത്‌. സ്വകാര്യ മെഡിക്കൽ കോളജ്‌ ആശുപത്രിയുടെ ഹോസ്റ്റല്‍ മുറിയിലെ ക്ലോസറ്റിലായിരുന്നു പ്രസവം.കൊലപാതകത്തില്‍ നീതുവിന്റെ കാമുകനായ തൃശൂര്‍ സ്വദേശിയുടെ പങ്കും പൊലീസ്‌അന്വേഷിക്കുകയാണ്‌.

മല്ലപ്പള്ളിയിലെ സ്വകാര്യാശുപത്രിയിൽ താല്കാലിക ജീവനക്കാരിയാണ്‌ നീതു. ഗര്‍ഭിണിയായ വിവരം ബന്ധുക്കളോടോ സുഹൃത്തുക്കളോടോ നീതു പറഞ്ഞിരുന്നില്ല. ഇത്‌ മറച്ചു വച്ച്‌ വരികയായിരുന്നു. വെള്ളിയാഴ്ച രാവിലെ രക്ത്രസാവം കണ്ടതിനെ തുടര്‍ന്ന്‌ കൂടെ താമസിക്കുന്നവര്‍ ബാത്റൂമിൽ ചെന്ന്‌ നോക്കുമ്പോഴാണ്‌ കുഞ്ഞിനെ കാണുന്നത്‌. മരിച്ചനിലയിലായിരുന്നു കുഞ്ഞ്‌. ഗീതുവിന്‌ ആരോഗ്യപ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp