നാടൻപാട്ടു കലാകാരൻ അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു;

ചാലക്കുടി ചന്തക്കു പോകുമ്പോള്‍, പകലു മുഴുവന്‍ പണിയെടുത്ത്‌
പാട്ടുകളുടെ രചയിതാവ്‌

തൃശൂര്‍: നാടന്‍പാട്ടു കലാകാരൻ അറുമുഖൻ വെങ്കിടങ്ങ്‌ അന്തരിച്ചു. 65 വയസായിരുന്നു. 350 ഓളം നാടന്‍ പാട്ടുകളുടെ രചയിതാവാണ്‌.കലാഭവന്‍ മണിയെ ജനപ്രിയനാക്കിയത്‌ ഇദ്ദേഹത്തിന്റെ പാട്ടുകൾ ആയിരുന്നു.മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ, ചാലക്കുടി ചന്തക്കു പോകുമ്പോൾ, പകലു മുഴുവൻ പണിയെടുത്ത്‌, വരിക്കചക്കേടെ , തുടങ്ങിയവയെല്ലാം അറുമുഖന്റെ പാട്ടുകളാണ്‌.സിനിമയ്ക്ക്‌ വേണ്ടിയും അറുമുഖന്‍ പാട്ടുകൾ എഴുതിയിട്ടുണ്ട്‌. 1998 ല്‍ പുറത്തിറങ്ങിയ മീനാക്ഷി കല്യാണം എന്ന ചിത്രത്തിലെ ‘കൊടുങ്ങല്ലൂരമ്പലത്തില്‍’ മീശമാധവനിലെ ‘ഈ
എലവത്തൂര്‍ കായലിന്റെ, ഉടയോന്‍ എന്ന ചിത്രത്തിലെ മൂന്ന്‌ ഗാനങ്ങൾ എന്നിവയുടെ
വരികള്‍ എഴുതിയത്‌ അറുമുഖനാണ്‌. കൂടാതെ ധാരാളം ആല്‍ബങ്ങളും ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp