മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്‌സെയെ ദേശസ്‌നേഹിയെന്ന് വിശേഷിപ്പിച്ച് ബിജെപി നേതാവും മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ ത്രിവേന്ദ്ര സിംഗ് റാവത്ത്. ഗോഡ്‌സെയുടെ രാജ്യസ്‌നേഹത്തെ സംശയിക്കാനാവില്ലെന്ന് പറഞ്ഞ ത്രിവേന്ദ്ര സിംഗ് രാഹുൽ ഗാന്ധി വിദേശത്ത് നടത്തിയ പ്രസ്താവനയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
“ഗാന്ധിജിയെ കൊന്നത് മറ്റൊരു വിഷയമാണ്. ഞാൻ ഗോഡ്‌സെയെ അറിയുകയും വായിക്കുകയും ചെയ്തിട്ടുള്ളിടത്തോളം അദ്ദേഹവും ഒരു രാജ്യസ്‌നേഹിയായിരുന്നു. ഗാന്ധിജിയെ കൊന്നതിനോട് ഞങ്ങൾക്ക് യോജിപ്പില്ല. ഗാന്ധിയുടെ കുടുംബപ്പേര് സ്വീകരിച്ചതുകൊണ്ട് മാത്രം രാഹുൽ ഗാന്ധിയുടെ വ്യക്തിത്വം മാറില്ല. ഏത് ഗാന്ധിസമാണ് രാഹുൽ ഗാന്ധി പിന്തുടരുന്നത്? ഗാന്ധിജി സ്വദേശിയെക്കുറിച്ചാണ് സംസാരിച്ചത്. എന്നാൽ ഏത് സ്വദേശിയെക്കുറിച്ചാണ് രാഹുൽ പറയുന്നത്?” – ത്രിവേന്ദ്ര സിംഗ് പറഞ്ഞു.
രാഹുൽ ഗാന്ധി യുഎസിൽ നടത്തിയ പരാമർശങ്ങളെ ബിജെപി നേതാവ് വിമർശിച്ചു. ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുപിയിൽ പര്യടനത്തിലാണ്. അതിനിടെ, മുൻ മുഖ്യമന്ത്രിയും ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളും ബുധനാഴ്ച ബല്ലിയയിലെത്തി. ബല്ലിയയിലാണ് മുൻ മുഖ്യമന്ത്രി വിവാദ പ്രസ്താവന നടത്തിയത്.