നാവിലെ ശസ്ത്രക്രിയക്കായി ആശുപത്രിയിലെത്തിച്ച കുഞ്ഞിന് സുന്നത്ത് ചെയ്ത് ഡോക്ടർ. ഉത്തർ പ്രദേശിലെ എം ഖാൻ ഹോസ്പിറ്റലിലെ ഡോക്ടർമാർക്കെതിരെയാണ് പരാതി. നാവിലെ ശസ്ത്രക്രിയക്ക് പകരം കുഞ്ഞിൻ്റെ ലിംഗാഗ്ര ചർമ്മം ഛേദിക്കുകയായിരുന്നു. ആരോപണം ഉയർന്നതിനെ തുടർന്ന് വിവരം അന്വേഷിക്കാൻ ഒരു സംഘത്തെ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്ന് യുപി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് പറഞ്ഞു.
ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. വിക്ക് മാറ്റാനായാണ് കുഞ്ഞിനെ ചികിത്സയ്ക്കായാണ് എം ഖാൻ ആശുപത്രിയിൽ എത്തിച്ചത്. ഇതിന് ഡോക്ടർമാർ നാവിൽ ശസ്ത്രക്രിയ നിർദേശിച്ചു. എന്നാൽ, നാവിൽ ശസ്ത്രക്രിയ നടത്തുന്നതിന് പകരം ഡോക്ടർ കുഞ്ഞിന് സുന്നത്ത് നടത്തിയെന്ന് വീട്ടുകാരുടെ പരാതിയിൽ പറയുന്നു. പരാതിക്ക് പിന്നാലെ ഹിന്ദു സംഘടനാ പ്രവർത്തകർ ആശുപത്രിക്ക് പുറത്ത് പ്രകടനം നടത്തി.