“നിയമവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് തെളിഞ്ഞു”: സജി ചെറിയാൻ

സത്യപ്രതിജ്ഞ സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സജി ചെറിയാൻ. അനുമതി നൽകേണ്ടത് ഗവർണറാണ്. ഭരണഘടന വിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ല. നിയമവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് തെളിഞ്ഞു. നിലവിൽ തനിക്കെതിരെ കേസുകളില്ലെന്നും സജി ചെറിയാൻ പറഞ്ഞു

സത്യപ്രതിജ്ഞയെ കുറിച്ച് അറിയിപ്പ് ലഭിച്ചാല്‍ തിരുവനന്തപുരത്തേക്ക് പോകും. നിയമനടപടികള്‍ പൂര്‍ത്തിയാക്കാനുണ്ട് എന്നത് മാധ്യമസൃഷ്ടിയാണ്. പാര്‍ട്ടിയുടെയും എന്റെയും ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചാണ് രാജിവെച്ചത്.

ആ സമയത്ത് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ വ്യക്തമാണ്. നിയമവിരുദ്ധമോ ഭരണഘടനാവിരുദ്ധമോ ആയ ഒരു കാര്യവും ഞാന്‍ പറഞ്ഞിട്ടില്ല.സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഞാന്‍ രാജിവെച്ചു, കടിച്ചുതൂങ്ങിയില്ല. അതാണ് എന്റെ മാന്യത. ആ മാന്യതയെ പറ്റി പലരും പറഞ്ഞില്ല. എന്നെ അടിമുടി വിമര്‍ശിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാളെ തന്നെ നടത്താൻ സർക്കാർ തീരുമാനിച്ചു. നാളെ വൈകിട്ട് നാലുമാണിക്ക് ചടങ്ങ് നടത്താനാണ് രാജ്ഭവൻ സർക്കാരിന് നിർദേശം നൽകിയിരിക്കുന്നത്. എല്ലാ നിയമപരമായ പരിശോധനയും പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ ഇത്തരമൊരു തീരുമാനത്തിലേക്ക് ഗവർണർ കടന്നിരിക്കുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp