ഉത്തർ പ്രദേശിൽ MLA ക്ക് പിഴ ഈടാക്കി സ്പീക്കർ. നിയമസഭ കാർപെറ്റിൽ ഗുഡ്ക ചവച്ചു തുപ്പിയ MLA ക്കാണ് സ്പീക്കർ സതീഷ് മഹാന പിഴ വിധിച്ചത്. കർപ്പെറ്റ് വൃത്തിയാക്കാനുള്ള ചെലവ് MLA യിൽ നിന്നും ഈടാക്കും എന്ന് സ്പീക്കർ വ്യക്തമാക്കി. MLA യെ പേര് വെളിപ്പെടുത്തി അപമാനിക്കുന്നില്ലെന്നും സ്പീക്കർ വ്യക്തമാക്കി.പ്രദേശം വൃത്തിയാക്കുന്നതിന് താൻ വ്യക്തിപരമായി മേൽനോട്ടം വഹിച്ചതായി അദ്ദേഹം പറഞ്ഞു. സഭാ നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് സഭയെ അഭിസംബോധന ചെയ്തുകൊണ്ട് ശുചിത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
ഇന്ന് രാവിലെ, നമ്മുടെ സഭയുടെ ഹാളിൽ, ചില അംഗങ്ങൾ പാൻ മസാല കഴിച്ച ശേഷം തുപ്പിയതായി എനിക്ക് വിവരം ലഭിച്ചു. ഞാൻ അത് വൃത്തിയാക്കി. വിഡിയോയിൽ തുപ്പിയ എംഎൽഎയെ ഞാൻ കണ്ടു. എന്നാൽ ആരെയും അപമാനിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ, ഞാൻ അവരുടെ പേര് പരാമർശിക്കുന്നില്ല.
ഈ നിയമസഭ വൃത്തിയായി സൂക്ഷിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. ചോദ്യം ചെയ്യപ്പെടുന്ന എംഎൽഎ വന്ന് ഇത് അവർ ചെയ്തുവെന്ന് എന്നോട് പറഞ്ഞാൽ അത് നല്ലതായിരിക്കും, അല്ലെങ്കിൽ, ഞാൻ അവരെ നേരിട്ട് വിളിക്കുമെന്ന് അദ്ദേഹം പറഞ്ഞു.