നിലയ്ക്കലിലെ ദേവസ്വം ബോർഡ് പെട്രോൾ പമ്പിൽ ഇന്ധനം ഇല്ല; വലഞ്ഞ് ശബരിമല തീർത്ഥാടകർ

നിലയ്ക്കലിലെ ദേവസ്വം ബോർഡ് പെട്രോൾ പമ്പിൽ ഇന്ധനം ഇല്ലാത്തതിനാൽ വലഞ്ഞ് ശബരിമല തീർത്ഥാടകർ. ജീവനക്കാരില്ലാത്തതിനാൽ പമ്പ് അടച്ചതോടെ വാഹനങ്ങൾക്ക് ഇന്ധനം അടിക്കാൻ പാടുപെടുകയാണ് തീർത്ഥാടകർ. വടശ്ശേരിക്കര കഴിഞ്ഞാൽ പിന്നെ ഇന്ധനം ലഭിക്കണമെങ്കിൽ നിലക്കലിൽ എത്തണം. ശബരിമലയുടെ ബേസ് ക്യാമ്പ് കൂടിയായ നിലക്കലിലെ ദേവസ്വം ബോർഡിന് നിയന്ത്രണത്തിലുള്ള പമ്പിൽ ഇപ്പോൾ ഇന്ധനം ലഭിക്കുന്നില്ല.

ജീവനക്കാരില്ലാത്തതിനാൽ പമ്പ് പ്രവർത്തിക്കുന്നില്ല എന്നാണ് വിശദീകരണം. മാസങ്ങൾക്കു മുൻപ് ഒരു ജീവനക്കാരനെ പമ്പിൽ നിന്ന് പണം തിരുമറി നടത്തിയതിന് പുറത്താക്കിയിരുന്നു. മറ്റൊരു ജീവനക്കാരനെ നിയമിച്ച എങ്കിലും ഇയാളും പിന്നീട് ഒഴിവായി. ശബരിമലയിൽ ആറാട്ട് ഉത്സവം നടക്കുന്ന സമയത്ത് വാഹനങ്ങളിൽ ഇന്ധനം തീർന്നാൽ മറ്റു വഴികളിലെന്നാണ് തീർത്ഥാടകർ പറയുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp