ന്യൂഡൽഹി: പതിനൊന്നായിരം കോടിയിൽ അധികം വായ്പയെടുത്ത് മുങ്ങിയ ഡയമണ്ട് വ്യാപാരി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറും. നാടുകടത്തലിനെതിരെ നീരവ് മോദി സമർപ്പിച്ച ഹർജി ലണ്ടൻ ഹൈക്കോടതി തള്ളി. 2019ലാണ് നീരവ് മോദി അറസ്റ്റിലായത്. കോടിക്കണക്കിന് തുക ജാമ്യമെടുത്ത് മുങ്ങിയ നീരവ് മോദിയെ സാമ്പത്തിക കുറ്റവാളിയായി 2019 ഡിസംബറിൽ പ്രത്യേക കോടതി പ്രഖ്യാപിച്ചിരുന്നു.
നീരവ് മോദിയെ മുംബൈ ആർത്തർ റോഡ് ജയിലിലേക്ക് എത്തിക്കാൻ ഇനിയും കടമ്പകൾ കടക്കേണ്ടതുണ്ട്. ഇയാളുടെ അമ്മാവൻ മെഹുൽ ചോക്സിയും വായ്പാ തട്ടിപ്പ് കേസിൽ പ്രതിയാണ്. ആന്റിഗ്വ, ബെർബുഡ പൗരത്വം ഇയാൾ നേടിയിട്ടുണ്ട്. ഇയാളെ ഇന്ത്യയിലെത്തിച്ച് വിചാരണ ചെയ്യാൻ ഇന്ത്യൻ അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നുണ്ട്.