നെടുങ്കണ്ടത്ത് നിന്നും പോക്സോ കേസ് പ്രതി ചാടി പോയ സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ.സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഷാനു എം വാഹിദ്, ഷമീർ എന്നിവർക്കാണ് സസ്പെൻഷൻ.കോടതിയിൽ ഹാജരാക്കുന്നതിനിടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി മൂന്നാം ദിവസവും തിരച്ചിൽ തുടരുകയാണ്.
ഇടുക്കി നെടുംകണ്ടത്ത് ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ അച്ഛനാണ് നെടുങ്കണ്ടം മജിസ്‌ട്രേറ്റിന് മുൻപാകെ ഹാജരാക്കാൻ എത്തിച്ചപ്പോൾ പൊലീസിനെ കബളിപ്പിച്ച് രക്ഷപെട്ടത്. അമ്മ മരിച്ചതിനെ തുടർന്ന് ഹോസ്റ്റലിൽ നിന്നാണ് ഏഴാം ക്ലാസുകാരി പഠിക്കുന്നത്. ഇവിടെ നിന്നും കഴിഞ്ഞ മെയ് മാസത്തിൽ അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് അച്ഛൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. രാത്രി കിടന്നുറങ്ങിയപ്പോൾ അച്ഛൻ കടന്നുപിടിച്ചുവെന്നാണ് മൊഴി