നെഹ്റു ട്രോഫി വള്ളംകളിയിൽ അനിശ്ചിതത്വം തുടരുന്നു; ഈ മാസം 28ന് നടത്തണമെന്നാവശ്യം, ഉടൻ തീരുമാനമെന്ന് കളക്ടർ

ആലപ്പുഴ: നെഹ്‍റു ട്രോഫി വള്ളംകളിയുടെ തീയതിയിൽ തീരുമാനമായില്ല. വള്ളംകളി ഈ മാസം 28ന് നടത്തണമെന്നാവശ്യപ്പെട്ട് വള്ളംകളി സംരക്ഷണ സമിതി കലക്ടർക്ക് നിവേദനം നൽകി.എൻടിബിആര്‍ സൊസൈറ്റി യോഗം വിളിച്ച് എത്രയും വേഗം തീരുമാനം എടുക്കും എന്ന് കളക്ടര്‍ വള്ളംകളി സംരക്ഷണസമിതിയ്ക്ക് ഉറപ്പ് നൽകി.തീയതി ഉടൻ പ്രഖ്യാപിക്കണം, സിബിഎൽ നടത്തണം,  ഗ്രാൻഡ് തുക വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും സംരക്ഷണ സമിതി മുന്നോട്ട് വച്ചു. കളക്ടര്‍ ഉടൻ തീയതി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്നും യോഗം വിളിച്ചു ചേര്‍ക്കാമെന്ന് കളക്ടര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും വള്ളംകളി സംരക്ഷണ സമിതി പ്രതിനിധി പ്രജിത്ത് പുത്തൻ വീട്ടില്‍ പറഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp