നേത്രാവതി എക്‌സ്പ്രസിൽ തീപിടിത്തം

നേത്രാവതി എക്‌സ്പ്രസിൽ തീപിടിത്തം. മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന എക്‌സ്‌പ്രസിൻ്റെ പാൻട്രി കാറിനടിയിലാണ് തീപിടിത്തമുണ്ടായത്. ആലുവ സ്റ്റേഷനിൽ എത്തിയ ട്രെയിനിനടിയിൽ തീയും പുകയും കണ്ടതിനെ തുടർന്ന് റെയിൽവേ പൊലീസ് അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീ അണച്ചു. എക്‌സ്പ്രസിൻ്റെ മധ്യഭാഗത്ത് പാൻട്രി കാറിൻ്റെ വീൽഭാഗത്താണ് തീ കണ്ടത്. ബ്രേക്കുരഞ്ഞ് തീ പടർന്നതെന്ന് സംശയിക്കുന്നു. കൂടുതൽ പരിശോധനക്കായി ട്രെയിൻ ആലുവയിൽ പിടിച്ചിട്ടിരിക്കുകയാണ്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp