നോ പറയേണ്ടിടത്ത് നോ പറയാനും ഇറങ്ങിപ്പോകേണ്ടിടത്ത് അതിനും സ്ത്രീകള്‍ തയ്യാറാകണം: സണ്ണി ലിയോണ്‍

കൊച്ചി:നഷ്ടമാകുന്ന അവസരങ്ങളല്ല , നിലപാട് തന്നെയാണ് പ്രാധാനമെന്ന് പ്രശസ്ത നടി സണ്ണി ലിയോൺ. നോ പറയേണ്ടിടത്ത് നോ പറയാനും ഇറങ്ങിപ്പോകേണ്ടിടത്ത് അതിനും സ്ത്രീകൾ തയ്യാറാവണമെന്നും സണ്ണി ലിയോൺ പറഞ്ഞു. സത്യമാണ് ഒടുവിൽ ജയിക്കുകയെന്ന് നടൻ പ്രഭുദേവ പറഞ്ഞു. സിനിമ രംഗത്തെ മീ ടു വിവാദങ്ങളെ കുറിച്ച്  പ്രതികരിക്കുകയായിരുന്നു രണ്ടു പേരും.ഇപ്പോള്‍ അല്ല, വളരെക്കാലം മുതലെ സിനിമ മേഖലയില്‍ ഇത്തരം കാര്യങ്ങള്‍ തുടരുന്നുണ്ട്. അതിനാല്‍ തന്നെ സ്ത്രീകള്‍ പ്രതികരിക്കണം. ഏന്തെങ്കിലും പ്രശ്നം  ഉണ്ടായാല്‍ അവിടെ പിന്നെ ഒരു നിമിഷം പോലും നിൽക്കരുത്. ഇറങ്ങിപ്പോകാൻ തയ്യാറാകണം. അങ്ങനെ ചെയ്താല്‍ അല്‍പമെങ്കിലും ആശ്വാസം കിട്ടും. നമ്മള്‍ തന്നെയാണ് നമ്മുടെ അതിര്‍വരമ്പുകള്‍ തീരുമാനിക്കേണ്ടതും അതിൽ ഉറച്ചുനില്‍ക്കേണ്ടതുമെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.

നിലപാടുകളുടെ പേരിൽ തത്കാലത്തേക്ക് നഷ്ടമാകുന്ന അവസരത്തെ കുറിച്ചല്ല ആലോചിക്കേണ്ടതെന്നും കഠിനാധ്വാനം എന്തായാലും ഫലം കൊണ്ടുവരുമെന്നും സണ്ണി ലിയോൺ കൂട്ടിച്ചേർത്തു. കുറെ വര്‍ഷമായി ഇത്തരം കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നും അതിനുള്ള ഉത്തരം ഉണ്ടാകുമെന്നും നീതി എന്തായാലും ലഭിക്കുമെന്നും പ്രഭു ദേവ പറഞ്ഞു. പേട്ട റാപ് സിനിമയുടെ പ്രചാരണത്തിനാണ് പ്രഭുദേവയും സണ്ണി ലിയോണും കൊച്ചിയിലെത്തിയത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp