ന്യൂസീലൻഡ് എയ്ക്കെതിരെ ഏകദിന പരമ്പര; ഇന്ത്യ എ ടീമിനെ സഞ്ജു നയിക്കും

ന്യൂസീലൻഡ് എയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ എ ടീമിനെ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ നയിക്കും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഈ മാസം 22നാണ് ആരംഭിക്കുക. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.

സെപ്തംബർ 22, 25, 27 തീയതികളിലാണ് മത്സരങ്ങൾ. സഞ്ജു നായകനാവുമ്പോൾ ആന്ധ്ര താരം കെ എസ് ഭരത് വിക്കറ്റ് കീപ്പറാവും. പൃഥ്വി ഷാ, ഋതുരാജ് ഗെയ്ക്വാദ്, രാഹുൽ ത്രിപാഠി, കുൽദീപ് യാദവ്, ശാർദുൽ താക്കൂർ തുടങ്ങിയ താരങ്ങൾ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp