‘പഠനച്ചെലവിനായി ഇനി കടല വില്‍ക്കണ്ട’; പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ വിദ്യാഭ്യാസചെലവ് ഏറ്റെടുത്ത് കളക്ടര്‍ കൃഷ്ണ തേജ

പഠന ചെലവ് കണ്ടെത്താന്‍ കടല കച്ചവടം നടത്തുന്ന വിനിഷയ്ക്ക് സഹായവുമായി ആളപ്പുഴ കളക്ടര്‍ കൃഷ്ണ തേജ. വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്തത് കൂടാതെ വാടക വീട്ടില്‍ താമസിക്കുന്ന വിനിഷയുടെ കുടുംബത്തിന് ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ വിനിഷ സ്വന്തം സ്‌കൂളിന് മുന്നിലാണ് കടല കച്ചവടം നടത്തുന്നത്. പഠനത്തിന് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടായതോടെയാണ് താന്‍ പഠിക്കുന്ന കണിച്ചുകുളങ്ങരയിലെ ഹയര്‍ സെക്കന്‍ററി സ്കൂളിന് മുന്നില്‍ കപ്പലണ്ടി കച്ചവടം തുടങ്ങിയത്. വൈകിട്ട് ക്ലാസ് വീട്ടാല്‍ യൂണിഫോമില്‍ തന്നെയായിരുന്നു വിനിഷയുടെ കടല വില്‍പ്പന.

വിനിഷയെ കുറിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കളക്ടര്‍ ഇടപെട്ടത്. വിനിഷയെ തന്റെ ക്യാമ്പ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയ കളക്ടര്‍ വിവരങ്ങള്‍ ചോദിച്ച് മനസിലാക്കി. പണമില്ലെന്ന കാരണത്താല്‍ ഒരു കാരണവശാലും പഠനം മുടക്കരുതെന്ന് അറിയിക്കുകയും ചെയ്തു. വിനിഷയുടെ പഠനം മുടങ്ങില്ലെന്നും വിദ്യാഭ്യാസത്തിനായുള്ള എല്ലാ സഹായവും നല്‍കുമെന്നും കൃഷ്ണ തേജ പറഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp