പണം ഇരട്ടിപ്പിക്കാമെന്ന് വാഗ്ധാനം; യുഎഇയിൽ വ്യാജ നോട്ടുകളുമായി എട്ടംഗ സംഘം പിടിയിൽ.

യുഎഇയിൽ വ്യാജ നോട്ടുകളുമായി എട്ടംഗ സംഘം പിടിയിൽ. ഷാർജ പൊലീസിൻ്റെ ക്രിമിനൽ ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് ആഫ്രിക്കൻ വംശജരായ എട്ട് പേരെ അറസ്റ്റ് ചെയ്തത്. സംഘം വ്യാജ നോട്ടുകൾ ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്.

അടുത്തിടെ രാജ്യത്തേക്കെത്തിയ ആളുകളാണ് ഇവർ. പണം ഇരട്ടിപ്പിച്ചുനൽകാം എന്ന് വാഗ്ധാനം നൽകിയ സംഘം കള്ളനോട്ട് നൽകി ആളുകളെ വഞ്ചിക്കുകയായിരുന്നു. വിദേശ കറൻസികൾക്ക് നിയമാനുസൃത എക്സ്ചേഞ്ചുകൾ നൽകുന്നതിനെക്കാൾ മൂല്യവും ഇവർ വാഗ്ധാനം ചെയ്തിരുന്നു. ഇങ്ങനെ നൽകിയ കറൻസികളൊക്കെ വ്യാജ നോട്ടുകളായിരുന്നു.

കുറ്റവാളികൾ ഓരോരുത്തരെയായി അവരവരുടെ വീടുകളിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ പക്കൽ നിന്ന് വ്യാജ നോട്ടുകളും നോട്ടടിക്കാനുള്ള ഉപകരണങ്ങളും മഷിയും പിടികൂടി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp