പണം നൽകാതെ മദ്യക്കുപ്പിയുമായി കടന്നു കളയാൻ ശ്രമം; ബിവറേജ് ഔട്ട്ലെറ്റിൽ പൊലീസുകാരന്റെ അതിക്രമം

ബിവറേജ് ഔട്ട്ലെറ്റിൽ മദ്യലഹരിയിൽ പൊലീസുകാരന്റെ അതിക്രമം. പണം നൽകാതെ മദ്യക്കുപ്പിയുമായി കടന്നു കളയാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അതിക്രമം. പൊലീസ് ഡ്രൈവർ ​ഗോപിയാണ് അതിക്രമം നടത്തിയത്. സംഭവത്തിൽ ഗോപിയെ കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു. പട്ടിമറ്റം ബിവറേജ് ഔട്ട്ലെറ്റിൽ ആയിരുന്നു സംഭവം.

മാനേജരായ യുവതിയെ കയറി പിടിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഔട്ട്‌ലറ്റിന്റെ വാതിൽ തകർത്താണ് പൊലീസ് ഉദ്യോഗസ്ഥൻ മദ്യക്കുപ്പിയുമായി കടന്നുകളയാൻ ശ്രമിച്ചത്. നാട്ടുകാരും മാനേജരായ യുവതിയും ചേർന്ന് ഇയാളെ തടഞ്ഞുനിർത്താൻ ശ്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp