പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ആൺസുഹൃത്ത് ഉൾപ്പടെ 13 പേർക്കെതിരെ കേസ്.

കാസർഗോഡ് വിദ്യാനഗറിൽ പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി. പെൺകുട്ടിയുടെ പരാതിയിൽ ആൺസുഹൃത്ത് ഉൾപ്പടെ 13 പേർക്കെതിരെ കാസർഗോഡ് വനിതാ പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു.

കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലെ ലോഡ്‌ജുകളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. ആൺസുഹൃത്ത് നെല്ലിക്കെട്ട സ്വദേശി അറഫാത്ത് ഉൾപ്പടെയുള്ള പ്രതികൾ ഒളിവിലാണ്. പൊലീസ് ഇവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp