പത്തനംതിട്ടയില്‍ കനത്തമഴയും മലവെള്ളപ്പാച്ചിലും; വീടുകളിലും കടകളിലും വെള്ളം കയറി

പത്തനംതിട്ടയില്‍ കനത്തമഴയും മലവെള്ളപ്പാച്ചിലും. തണ്ണിത്തോട് കടകളിലേക്ക് അടക്കം വെള്ളം കയറിയിരിക്കുകയാണ്.
നഗരത്തോട് ചേര്‍ന്ന പെരിങ്ങമല ഭാഗത്ത് വീടുകളില്‍ വെള്ളം കയറി. പല വീടിന്റെയും മതിലിടിഞ്ഞ് വീണു. റോഡില്‍ വെള്ളം കയറിയതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. തിരുവല്ലയിലും കനത്തമഴയാണ് ലഭിച്ചത്.

കോന്നി തണ്ണിത്തോട് റോഡിൽ വെള്ളക്കെട്ടാണ്. അടവി പേരുവാലി ഭാഗത്തും മലവെള്ള പാച്ചിലുണ്ട്. കോന്നി തണ്ണിത്തോട് റോഡിൽ ഗതാഗത തടസ്സം നേരിട്ടു. അതിശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയില്‍ കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂനമര്‍ദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. കേരളത്തില്‍ അടുത്ത അഞ്ചുദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp