പത്തനംതിട്ട കോട്ടമണ്‍പാറ വനത്തില്‍ ഉച്ചയ്ക്ക് മുന്പായിട്ടാണ് സഭവം നടന്നത്. വനത്തിലൂടെ കടന്നു പോകുന്ന 11 കെവി വൈദ്യുത ലൈനിന് കീഴയുള്ള ഭാഗത്തെ കാട് വെട്ടുവാനായാണ് 18 അംഗ തൊഴിലാളികള്‍ കാട്ടിലേക്ക് പോയത്. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെട്ടിരുന്ന സംഘത്തിന് നേരെ കടുവ പഞ്ഞടുക്കുകയായിരുന്നു. അനുകുമാര്‍ എന്നായാള്‍ക്കാണു പരിക്കേറ്റത്. യന്ത്രം ഉപയോഗിച്ച് പുല്ലുവെട്ടുകായിരുന്ന അനുകുമാറിന് നേരെ കടുവ ചാടി വീണു കടിച്ചു വലിച്ചു കൊണ്ടുപോകുകയായിരുന്നു. കടുവ വലിച്ചു കൊണ്ടുപോകുന്നതിനിടയില്‍ അനുകുമാര്‍ കയ്യില്‍ ഇരുന്ന പുല്ലു വെട്ടുന്ന യന്ത്രം പ്രവര്‍ത്തിപ്പിക്കുകയും ശബ്ദം കേട്ടു കടുവ പിന്തിരിയുകയുമായിരുന്നു.
പരിക്കേറ്റ ആളുടെ കാലിലും തുടയിലും കടുവയുടെ നഖവും പല്ലും കൊണ്ട് ആഴത്തില്‍ മുറിവേറ്റിട്ടും ഉണ്ട്. വാഹനങ്ങള്‍ കടന്നു ചെല്ലാത്ത സ്തലമായതിനാല്‍ ചുമന്നു കൊണ്ടാണ് പരിക്കേറ്റവരെ പുറത്തെത്തിച്ചത്