പുതിയ 97 സ്‌കൂള്‍ കെട്ടിടങ്ങള്‍ നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ധര്‍മ്മടം ജിഎച്ച്എസ്എസ് മുഴപ്പിലങ്ങാട് വെച്ചാണ് സംസ്ഥാന തല ഉദ്ഘാടന ചടങ്ങ് നടന്നത്. പത്ത് ലക്ഷത്തിലധികം കുട്ടികള്‍ പുതുതായി പൊതുവിദ്യാലയങ്ങളിലെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്ക് ഇല്ലാതായി. ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ മേഖല കേരളത്തിലാണെന്ന് നീതി ആയോഗ് കണ്ടെത്തി.2016 ന് മുന്‍പുള്ള കേരളത്തില്‍ പൊതുവിദ്യാലയങ്ങള്‍ തകര്‍ച്ചയിലായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു
തകര്‍ന്നുകൊണ്ടിരിക്കുകയായിരുന്ന പൊതുവിദ്യാലയങ്ങള്‍ ഇന്ന് നല്ല നിലയിലാണ്. സ്‌കൂളുകളെല്ലാം ആധുനിക സൗകര്യങ്ങളോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മലര്‍പ്പൊടിക്കാരന്റെ സ്വപ്നം എന്നായിരുന്നു കിഫ്ബിയെ പരിഹസിച്ചിരുന്നത്.
സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന് പരിഹസിച്ചവര്‍ തിരിച്ചറിഞ്ഞു. നാടിന്റെ എല്ലാ വികസന കാര്യങ്ങളും കിഫ്ബിയുടെ കയ്യൊപ്പുണ്ട്. 2300 കോടിയാണ് കിഫ്ബി വിദ്യാഭ്യാസമേഖലയില്‍ ചെലവഴിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.