‘ പാചക വാതക വില കുറച്ചു’; വനിതാ ദിനം പ്രമാണിച്ച് പാചക വാതക വിലകുറച്ചത് പ്രധാനമന്ത്രിയുടെ നിർദേശപ്രകരം

പാചക വാതക വില കുറച്ചു. സിലിണ്ടറിന് 100 രൂപ കുറച്ചു. തീരുമാനം വനിതാ ദിനം പ്രമാണിച്ച്.വിലകുറച്ചത് പ്രധാനമന്ത്രിയുടെ നിർദേശപ്രകരമാണ്. വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കഴിഞ്ഞയാഴയാണ് കൂട്ടിയത്. 26 രൂപയാണ് വർധിപ്പിച്ചത്. വനിതാ ദിന സമ്മാനമെന്ന് നരേന്ദ്ര മോദി പറഞ്ഞു.

ഇതോടെ സിലിണ്ടർ വില 1806 രൂപയായി. തുടർച്ചയായ രണ്ടാം മാസമാണ് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വർധിപ്പിക്കുന്നത്. എന്നാൽ വനിതാ ദിനത്തോട് അനുബന്ധിച്ചാണ് സിലിണ്ടർ വില കുറക്കാൻ പുതിയ തീരുമാനം വന്നത്.

എല്ലാ മാസവും തുടക്കത്തിലാണ് എണ്ണക്കമ്പനികൾ സിലിണ്ടറിന്റെ വില പുതുക്കി നിശ്ചയിക്കുന്നത്. ഗാർഹികാവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. വാണിജ്യ സിലിണ്ടറിന്റെ വില വർധിക്കുന്നത് ഹോട്ടൽ ഭക്ഷണത്തിന് വില കൂടാൻ കാരണമാകും. ഹോട്ടൽ മേഖലയെ പ്രതിസന്ധിയിലാക്കുന്ന വില വർധന തടയാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp