പാലക്കാട് വടവന്നൂർ വട്ടച്ചിറയിൽ ബലൂണിന് വീണ്ടും അടിയന്തര ലാൻഡിങ്. വട്ടച്ചിറ സ്വദേശി ഉദയന്റെ പാടത്താണ് ബലൂൺ പറന്നിറങ്ങിയത്. ചെന്നൈ സ്വദേശിയായ അമ്മയും മകളും സാങ്കേതിക വിദഗ്ധരും ആയിരുന്നു കൂറ്റൻ ബലൂണിൽ ഉണ്ടായിരുന്നത്. സുരക്ഷിതമായി പാടത്ത് ഇറക്കിയ ബലൂൺ പിന്നീട് കൊണ്ടുപോയി. അടിയന്തര ലാൻഡിങ്ങിന്റെ കാരണം വ്യക്തമായിട്ടില്ല.ബലൂണിൽ ഉണ്ടായിരുന്ന ആർക്കും പരുക്കുകളില്ല. ബെൽജിയത്തിന്റെ ബലൂൺ ആണ് പാലക്കാട് പറന്നിറങ്ങിയത്. തമിഴ്നാട് ടൂറിസം വകുപ്പ് നടത്തുന്ന ഫെസ്റ്റിൽ പങ്കെടുത്ത ബലൂൺ ആണ് അടിയന്തര ലാൻഡിങ് നടത്തിയത്. വിവിധ രാജ്യങ്ങളാണ് ഫെസ്റ്റിൽ പങ്കെടുക്കുന്നത്. പത്താമത് അന്തരാഷ്ട്ര ബലൂൺ ഫെസ്റ്റാൺ തമിെഴ്നാട്ടിൽ നടക്കുന്നത്. 7 രാജ്യങ്ങളിൽ നിന്ന് 11 ബലൂണുകളാണ് ഫെസ്റ്റിന്റെ ഭാഗമാകുന്നത്.കഴിഞ്ഞദിവസവും സമാനമായി ഭീമൻ ബലൂൺ പാലക്കാട് പാലക്കാട് കന്നിമാരി മുളളൻതോട് ഇടിച്ചിറക്കിയിരുന്നു. പൊളളാച്ചിയിൽ നിന്ന് 20 കിലോമീറ്ററോളം പറന്നാണ് ബലൂൺ കന്നിമാരിയിൽ ഇറക്കിയത്. പറക്കാനാവശ്യമായ ഗ്യാസ് തീർന്നുപോയതിനെ തുടർന്നാണ് പെരുമാട്ടിയിൽ ബലൂൺ അടിയന്തര ലാന്റിംഗ് നടത്തിയത്. പിന്നീട് കമ്പനി അധികൃതർ എത്തി ബലൂൺ ചുരുട്ടിയെടുത്ത് കൊണ്ടുപോയി.