പാലക്കാട് ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം; പളളിയുടെയും മൂന്ന് ക്ഷേത്രങ്ങളുടെയും ഭാണ്ഡാരങ്ങൾ കുത്തി തുറന്നു

പാലക്കാട് തൃത്താലയില്‍ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം വ്യാപിക്കുന്നു. തൃത്താല വി.കെ.കടവില്‍ പളളിയിലും ആനക്കരയിലെ മൂന്ന് ക്ഷേത്രങ്ങളിലുമാണ് മോഷണം നടന്നത്. ആനക്കര മേലഴിയത്തെ ഗൗരിക്കുന്ന് ശിവക്ഷേത്രം,നൊട്ടനാലുക്കല്‍ ഭഗവതിക്ഷേത്രം,
ആറേക്കാവ് ഭഗവതിക്ഷേത്രം എന്നിവിടങ്ങളിലെ ഭാണ്ഡാരങ്ങൾ കുത്തി തുറന്നത്.

എത്ര പണം പോയി എന്നത് വ്യക്തമല്ലെന്ന് ആരാധനാലയങ്ങളിലെ ഭാരവാഹികള്‍ പറഞ്ഞു. സംഭവത്തിൽ തൃത്താല പൊലീസ് അന്വേഷണം ആരംഭിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp