പാലക്കാട് നാല് വയസുകാരനെ പിതൃ സഹോദരന്‍റെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

പാലക്കാട് വണ്ണാമടയിൽ നാല് വയസുകാരനെ പിതൃ സഹോദരന്റെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വണ്ണാമട തുളസി നഗറിൽ മധുസൂദനന്റെ മകൻ ഋത്വിക് ആണ് കൊല്ലപ്പെട്ടത്. കുട്ടിയെ കൊന്നശേഷം ആയുധം ഉപയോഗിച്ച് സ്വയം മുറിവേൽപ്പിച്ച ദീപ്തി ദാസിനെ സാരമായ പരുക്കുകളോടെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല, വീട്ടിൽ ആളില്ലാത്തപ്പോഴായിരുന്നു കൊലപാതകം.

ബന്ധുക്കൾ വീട്ടിൽ ഇല്ലാത്ത സമയം നോക്കിയായിരുന്നു കൊലപാതകം. വിവരമറിഞ്ഞ് എത്തിയ ബന്ധുക്കൾ ഋത്വികിനെ കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീപ്തി ദാസിനെ ആദ്യം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലേയ്ക്കും മാറ്റുകയായിരുന്നു. ദീപ്തി ദാസ് മാനസിക പ്രശ്നത്തിന് ചികിൽസയിലായിരുന്നെന്ന് പൊലീസ് അറിയിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp