തൃശ്ശൂര്‍: കരുവന്നൂര്‍ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ സ്ത്രീക്കായി തെരച്ചിൽ തുടങ്ങി. ഇന്ന് ഉച്ചയ്ക്ക് 12.30യോടെയാണ് സംഭവം. പാലത്തിലേക്ക് നടന്നുവന്ന യുവതി മധ്യഭാഗത്ത് എത്തിയപ്പോള്‍ താഴേക്ക് ചാടുകയായിരുന്നു. ഈ സ്ത്രീ
ആരാണെന്നോ, എന്താണ് പുഴയിലേക്ക് ചാടാനുള്ള കാരണമെന്നോ വ്യക്തമല്ല.
പുഴയില്‍ വീണ സ്ത്രീയെ കാണാതായി. ദൃക്‌സാക്ഷികളാണ് വിവരം പൊലീസിലും ഫയര്‍ ഫോഴ്‌സിനും അറിയിച്ചത്. പിന്നാലെ നാട്ടുകാർ
തിരച്ചിൽ തുടങ്ങി. ഇരിങ്ങാലക്കുടയിൽ നിന്നും പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. നിരവധി നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്.
പുഴയില്‍ വെള്ളം ഒഴുകുന്ന ദിശയിൽ പലയിടത്തായി തെരച്ചിൽ നടത്തുന്നുണ്ട്.