പാലാരിവട്ടത്ത് അമ്മയോടൊപ്പം നടന്നുപോയ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. കുട്ടിയുമായി ഓടുന്ന പ്രതിയുടെ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. തമ്മനം സ്വദേശി എബിനെ നാട്ടുകാർ ഓടിച്ചിട്ടു പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. എന്നാൽ പ്രതിക്കെതിരെ കുട്ടിയുടെ മാതാവ് പരാതി നൽകിയിട്ടില്ലാത്തതിനാൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല.
ഇതിനു മുൻപ് ഇതരസംസ്ഥാന തൊഴിലാളിയായ സ്ത്രീയുടെ പക്കൽനിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാനും ഇയാൾ ശ്രമിച്ചിരുന്നു. മദ്യപിച്ച് പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിനാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.