പാൻ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യ്തോ??

നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ ശ്രദ്ധിക്കണം, 2023 മാർച്ചിന് ശേഷം ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് അറിയിച്ചിട്ടുണ്ട്.

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ആദായ നികുതി വകുപ്പ് പലതവണ നീട്ടിയിരുന്നു. 2017 ജൂലായ് 1-ന് പാൻ കാർഡ് അനുവദിച്ചിട്ടുള്ള വ്യക്തികൾ ആധാർ കാർഡുമായി ബന്ധിപ്പിച്ചിരിക്കണം എന്നായിരുന്നു അറിയിച്ചത്. പിന്നീട് ഇത് 2022 ജൂൺ വരെ നീട്ടി.

ഇനിയും പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടില്ല എന്നുണ്ടെങ്കിൽ അടുത്ത വർഷത്തോടെ പാൻ പ്രവർത്തനരഹിതമാകും. അതേസമയം, നിശ്ചിത തുക പിഴ അടച്ചാൽ വീണ്ടും ഇവ പ്രവർത്തനക്ഷമമാക്കാം എന്ന് ആദായ നികുതി വകുപ്പ് പറഞ്ഞു.

പാൻ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം

▫ ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.incometax.gov.in ൽ ലോഗിൻ ചെയ്യുക

▫ക്വിക്ക് ലിങ്ക്സ് വിഭാഗത്തിന് താഴെയുള്ള ‘ലിങ്ക് ആധാർ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

▫നിങ്ങളുടെ പാൻ നമ്പർ വിശദാംശങ്ങൾ, ആധാർ കാർഡ് വിവരങ്ങൾ, പേര്, മൊബൈൽ നമ്പർ എന്നിവ നൽകുക.

▫’ഞാൻ എന്റെ ആധാർ വിശദാംശങ്ങൾ സാധൂകരിക്കുന്നു’ എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് ‘തുടരുക’ എന്നതിൽ ക്ലിക്ക് ചെയ്യുക.

▫നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ, നിങ്ങൾക്ക് ഒറ്റത്തവണ പാസ്‌വേഡ് (OTP) ലഭിക്കും. അത് പൂരിപ്പിക്കുക, സബ്മിറ്റ് ചെയ്യുക.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp