പിഎഫ്ഐയ്ക്ക് രഹസ്യവിഭാഗം; ഇതരമതസ്ഥരുടെ ഹിറ്റ് ലിസ്റ്റ് ഒരുക്കിയെന്ന് എൻ ഐ എ.

പോപ്പുലർ ഫ്രണ്ടിന് രഹസ്യ വിഭാഗമുണ്ടെന്ന് എൻഐഎ കോടതിയിൽ. സംഘടനാ ഓഫീസുകൾ കേന്ദ്രീകരിച്ച് രഹസ്യ വിഭാഗം പ്രവർത്തിച്ചു. ഇതര സംസ്ഥാനക്കാരുടെ ഹിറ്റ് ലിസ്റ്റ് പിഎഫ്ഐ ഉണ്ടാക്കിയെന്നും എൻ ഐ എ കോടതിയെ അറിയിച്ചു.

ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടവരെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും റെയ്ഡിൽ പിടിച്ചെടുത്ത ഡിജിറ്റൽ രേഖകളുടെ പരിശോധനയിൽ പിഎഫ്ഐ നേതാക്കളുടെ ഐ.എസ് ബന്ധത്തിന് തെളിവുകളുണ്ടെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു.

സംസ്ഥാന വ്യാപകമായി ഒരു സംഘം പ്രവർത്തിച്ചിരുന്നുവെന്നും വിവരശേഖരണം നടത്തുന്നതും പട്ടിക തയ്യാറാക്കിയതും ഈ സീക്രട്ട് വിംഗാണെന്നും എന്‍ഐഎ കോടതിയില്‍ അന്വേഷണ സംഘം വ്യക്തമാക്കി.പിഎഫ്ഐ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം.

രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഫണ്ട് നൽകിയതിലും അന്വേഷണം തുടരുകയാണ്. പ്രതികളുടെ റിമാൻഡ് 180 ദിവസമായി വർദ്ധിപ്പിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു.14 പ്രതികളുടെ റിമാൻഡ് ആണ് കൊച്ചി എൻഐഎ കോടതി നീട്ടിയത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp