എസ്.എഫ്.ഐയിൽ അഴിച്ചുപണി നടത്താൻ സിപിഐഎം ശ്രമം. കര്‍ശന നിരീക്ഷണം നടത്താന്‍ ജില്ലാ കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കി. അടുത്തമാസം പഠന ക്യാമ്പ് നടത്തും. പ്രായപരിധി കടുപ്പിച്ചത് തിരിച്ചടിച്ചെന്നും വിലയിരുത്തലുണ്ട്
സിപിഐഎമ്മിലെ ചില നേതാക്കൾ എസ്.എഫ്.ഐയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഭൂരിപക്ഷം പേർക്കും സംഘടനയുടെ ഇപ്പോഴത്തെ പോക്കിൽ അതൃപ്തിയുണ്ട്. കർശനമായ തിരുത്തൽ നടപടികൾ എസ്.എഫ്.ഐയിൽ അടിയന്തരമായി നടപ്പാക്കണം എന്ന ആവശ്യവും ചില നേതാക്കൾ ഉയർത്തുന്നുണ്ട്.
പാർട്ടിക്കുള്ളിലും വർഗ്ഗ ബഹുജന സംഘടനകൾക്കിടയിലും ഉണ്ടായിട്ടുള്ള സംഘടന വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടിയാണ് സിപിഐഎം നേതൃത്വം സ്വീകരിച്ചു വരുന്നത്. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച തെറ്റുതിരുത്തൽ രേഖയുടെ അടിസ്ഥാനത്തിലുള്ള നടപടികളാണ് കഴിഞ്ഞ കുറെക്കാലമായി വിവിധ ജില്ലകളിൽ നടന്നുവരുന്നത്.