എസ്എഫ്ഐ നടത്തുന്നത് അഡ്ജസ്റ്റ്മെൻ്റ് സമരമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. പിണറായി വിജയൻ സമം ആരിഫ് മുഹമ്മദ് ഖാൻ ആണ്. കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന ശ്രദ്ധയിൽപെട്ടില്ല എന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
സെനറ്റിലേക്ക് എബിവിപി പ്രവർത്തകരെ തിരുകി കയറ്റുന്ന നിലപാട് അംഗീകരിക്കാനാവില്ല. സർവകലാശാലയിലെ മാക്സിസിറ്റ്വത്കരണവും കെഎസ്‌യു ശക്തമായി എതിർക്കും. ഗവർണർക്കെതിരെ മാത്രമല്ല മുഖ്യമന്ത്രിക്കെതിരെയും പ്രതിഷേധം കടുപ്പിക്കും. ഒരാൾ കമ്മ്യൂണിസ്റ്റുവൽക്കരിക്കാനും, മറ്റൊരാൾ കാവിവത്കരണത്തിനും ശ്രമിക്കുന്നു എന്നും അലോഷ്യസ് സേവ്യർ കൂട്ടിച്ചേർത്തു.