പിറവം നഗരസഭയുടെ 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി കേര കൃഷി വികസന പദ്ധതിയുടെ ഭാഗമായി സബ്‌സിഡി നിരക്കിൽ വളം വിതരണോദ്ഘാടനം പിറവം സഹകരണ ബാങ്കിൽ വച്ചു ബഹു. നഗരസഭ ചെയർപേഴ്സൺ ശ്രീമതി. ഏലിയാമ്മ ഫിലിപ്പ് നിർവഹിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി ചെയർമാൻ ശ്രീ. കെ. പി. സലിം അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി. ജൂബി പൗലോസ് സ്വാഗതം ആശംസിച്ചു. നഗരസഭ കൗൺസിലർമാരായ ഡോ. അജേഷ് മനോഹർ, ജൂലി സാബു, മോളി വലിയകട്ടയിൽ, ബാബു പാറയിൽ, ജോജിമോൻ ചാരുപ്ലാവിൽ, ഗിരീഷ്, രമ വിജയൻ, സഞ്ചിനി, പിറവം സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ. സി. കെ. പ്രകാശ് എന്നിവർ പങ്കെടുത്തു. കൃഷി ഓഫീസർ ശ്രീമതി. ചന്ദന അശോക് പങ്കെടുത്ത എല്ലാവർക്കും കൃതജ്ഞത അറിയിച്ചു.