പിറവം പാലത്തിൽ നിന്ന് വിദ്യാർത്ഥിനി പുഴയിൽ ചാടി; രക്ഷപെടുത്തിയ ഡിവൈഎഫ്ഐ സെക്രട്ടറിയ്ക്ക് പാർട്ടിയുടെ ആദരവ്

പിറവം: പിറവം പാലത്തിൽ നിന്നും പുഴയിൽ ചാടിയ പെൺകുട്ടിയെ രക്ഷപെടുത്തിയ അമൽ ആർ കെ യെ പാർട്ടി പ്രവർത്തകർ ആദരിച്ചു. പിറവം പാർട്ടി ഓഫീസിൽ കൂത്തുപറമ്പ് രക്തസാക്ഷിദിനത്തോട് അനുബന്ധിച്ചുള്ള റാലിയുടെ ഒരുക്കത്തിലായിരുന്നു Dyfi പ്രവർത്തകർ. ഈ സമയത്താണ് പെൺകുട്ടി പിറവം പാലത്തിന്റെ നടപ്പാത നിർമ്മിച്ചിരിക്കുന്ന ചെറിയ പാലത്തിൽ നിന്നും പുഴയിലേയ്ക്ക് ചാടിയത്. ഡിവൈഎഫ്ഐ പിറവം മേഖല സെക്രട്ടറിയും , സി പി ഐ എം ലോക്കൽ കമ്മിറ്റി മെമ്പറും , പിറവം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ട് ബോർഡ് അംഗവുമായ പിറവം, പാഴൂർ സ്വദേശി അമൽ ആർ കെയുടെ സമയോചിതമായ ഇടപെടൽ മൂലമാണ് പെൺകുട്ടി രക്ഷപെട്ടത്.രക്ഷാപ്രവർത്തനത്തിനിടെ അമലിന്റെ കാലിന് പരിക്കേറ്റിരുന്നു.
അബോധാവസ്ഥയിൽ ആയിരുന്ന പെൺകുട്ടിക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രാഥമിക ശുശ്രൂഷ നല്കി. പിറവത്തെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് കോലഞ്ചേരി മെഡിക്കൽ കോളേജിലേക്കും മാറ്റി… സ്വന്തം ജീവൻ തൃണവൽഗണിച്ച് കുട്ടിയുടെ ജീവൻ രക്ഷിച്ച അമൽ ആർ കെ അഭിനന്ദനവും ആദരവും അർഹിക്കുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp