വള്ളംകളി പ്രമാണിച്ച് ഇന്ന് ഉച്ചക്ക് 01.00 മണി മുതൽ പിറവത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പിറവം ടൗണിലേക്കുള്ള ആവശ്യത്തിന് വരുന്ന വാഹനങ്ങൾ ഒഴികെയുള്ള മറ്റ് വാഹനങ്ങൾ എറണാകുളത്ത് നിന്നും വരുന്നവ മാമല കവലയിൽ നിന്ന് കാരൂർകാവ്, കക്കാട്, ഓണക്കൂർ വഴിയും കൂത്താട്ടുകുളം ഭാഗത്ത് നിന്നും വരുന്നവ ഓണക്കൂർ, കക്കാട്, മണീട് വഴിയും തിരിഞ്ഞ് പോകേണ്ടതാണ്. ഉച്ചക്ക് 01.00 മണി മുതൽ പി ഒ ജംഗ്ഷൻ – ആറ്റുതീരം വഴി ഗതാഗതം അനുവദിക്കുന്നതല്ല. സർവ്വീസ് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ബസ് സ്റ്റാന്റ് ഭാഗത്ത് നിന്നും നേരേ കര വട്ടെ കുരിശ് – അണ്ടേത്ത് കവല ഇറങ്ങി തിരിഞ്ഞ് പോകേണ്ടതാണ്. പിറവം ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലും *പാർക്കിംഗ് അനുവദിക്കു ന്നതല്ല. പിറവം വലിയ പള്ളി ഗ്രൗണ്ട്, ചെറിയ പള്ളി ഗ്രൗണ്ട്, എം കെ എം ഹൈസ്കൂൾ ഗ്രൗണ്ട്, കുന്നുംപുറം സ്കൂൾ ഗ്രൗണ്ട്, സെന്റ് ജോസഫ് സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിൽ വാഹനം പാർക്ക് ചെയ്യാവുന്നതാണ്. പൊതു ജനങ്ങൾ പരമാവധി സഹകരിക്കുക. തിരക്കിൽ അപകടം ഉണ്ടാവാതെയും *വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടമാവാതെയും ജാഗ്രത പാലിക്കുക പിറവം പോലീസ് അറിയിച്ചു