പീച്ചി ഡാം അപകടം; ഒരു പെണ്‍കുട്ടി കൂടി മരിച്ചു

തൃശൂര്‍ പീച്ചി ഡാം റിസര്‍വോയറില്‍ വീണ നാല് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ കൂടി മരിച്ചു. ആന്‍ ഗ്രേസ് ആണ് മരിച്ചത്. 1.33 നായിരുന്നു മരണം. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവത്തില്‍ പട്ടിക്കാട് സ്വദേശി അലീന (16) രാത്രി 12.30ഓടെ മരിച്ചിരുന്നു. തൃശൂര്‍ സെന്റ് ക്ലയേഴ്സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് അലീന.ഇന്നലെ ഡാമിലേക്ക് വീണ നാല് പേരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പീച്ചി സ്വദേശിനികളായ നിമ, അലീന, ആന്‍ ഗ്രീസ്, എറിന്‍ എന്നിവരാണ് വീണത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് അപകടം സംഭവിച്ചത്. ആശുപത്രില്‍ എത്തിക്കുമ്പോള്‍ തന്നെ മൂന്ന് പേരുടെ നില ഗുരുതരമായിരുന്നു.

നിമയുടെ വീട്ടില്‍ പെരുന്നാള്‍ ആഘോഷിക്കുന്നതിനായാണ് കുട്ടികള്‍ എത്തിയത്. ഇതിനിടെയാണ് ഡാമിന്റെ റിസര്‍വോയറില്‍ കുട്ടികള്‍ കുളിക്കുന്നതിനായി എത്തിയത്. ഇതില്‍ ഒരു കുട്ടിയാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. ഈ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തില്‍പ്പെട്ടത്. നിമയുടെ സഹോദരിയാണ് നാട്ടുകാരെ അപകട വിവരം അറിയിച്ചത്. തുടര്‍ന്ന് ഉടന്‍ തന്നെ നാട്ടുകാര്‍ പെണ്‍കുട്ടികളെ രക്ഷിക്കുകയായിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp