പുതുവത്സരത്തലേന്ന് ഓർഡറുകൾ കുമിഞ്ഞുകൂടി; ഡെലിവറി ബോയ് ആയി സൊമാറ്റോ സിഇഒ

പുതുവത്സരത്തലേന്ന് ഡെലിവറി ബോയ് ആയി പ്രമുഖ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയുടെ സിഇഒ ദീപിന്ദർ ഗോയൽ. ഓർഡറുകൾ കുമിഞ്ഞുകൂടിയതോടെയാണ് ദീപീന്ദർ ഡെലിവറി ബോയ് ആയി വേഷമിട്ടത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ദീപീന്ദർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

അഞ്ച് ട്വീറ്റുകളിലൂടെയാണ് ഗോയൽ തൻ്റെ ഡെലിവറി ബോയ് എക്സ്പീരിയൻസ് പങ്കുവച്ചത്. ആദ്യ ഓർഡർ സൊമാറ്റോ ഓഫീസിലേക്ക് തന്നെ ആയിരുന്നു എന്ന് ഡെലിവറി ബോയ് യൂണിഫോം അണിഞ്ഞ തൻ്റെ ഫോട്ടോ പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിൽ ബയോയിൽ ഡെലിവറി ബോയ് എന്ന് രേഖപ്പെടുത്തുകയും ചെയ്തു. സൊമാറ്റോയുടെ ആദ്യ മൂന്ന് വർഷത്തിൽ ആകെ ചെയ്ത ഡെലിവറികളെക്കാൾ അധികമാണ് ഇന്ന് മാത്രം ചെയ്തത് എന്നും അദ്ദേഹം വ്യക്തമാക്കി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp