‘പുനരാലോചിക്കാം, പുനര്‍ നിര്‍മിക്കാം, മാറ്റങ്ങള്‍ക്കായി ഒന്നിച്ചു നില്‍ക്കാം, WCCയുടെ ഭാഗമായതിൽ അഭിമാനം’: നടി രേവതി

പുനരാലോചിക്കാം, പുനര്‍ നിര്‍മിക്കാം, മാറ്റങ്ങള്‍ക്കായി ഒന്നിച്ചു നില്‍ക്കാം. മാറ്റത്തിനായുള്ള WCC പ്രസ്ഥാനത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് നടി രേവതി. താരസംഘടനയായ അമ്മയിലെ കൂട്ടരാജിക്ക് പിന്നാലെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. WCC പങ്കുവച്ച പോസ്റ്റാണ് രേവതി തന്റെ ഫേസ്ബുക്കിലും പങ്കുവച്ചത്.നീതിയുടേയും ആത്മാഭിമാനത്തിന്റേയും ഭാവി രൂപപ്പെടുത്തുക എന്നത് നമ്മുടെ കടമയാണ്. നമുക്കൊരു പുതുവിപ്ലവം സൃഷ്ടിക്കാമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുണ്ടായ ആരോപണങ്ങളുമാണ് താര സംഘടനയായ അമ്മയില്‍ പിളര്‍പ്പുണ്ടാക്കിയത്. ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖ് രാജിവെച്ചതോടെ പകരം ചുമതല ഏല്‍പ്പിച്ച ബാബു രാജിനെതിരെയും ആരോപണം വന്നു. ഇതോടെ സംഘടനയ്ക്കകത്തും ഭിന്നാഭിപ്രായങ്ങളുണ്ടായി. ധാര്‍മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കുന്നുവെന്ന് പ്രസിഡന്റ് മോഹല്‍ലാലും രാജിവെക്കുകയായിരുന്നു.

മറ്റ് ഭാരവാഹികളും രാജിവെച്ചു. രണ്ടുമാസത്തിനുള്ളില്‍ അടുത്ത ഭരണ സമിതിയെ തെരഞ്ഞെടുക്കുമെന്നും അതുവരെ താല്‍ക്കാലിക സംവിധാനമായി നിലവിലെ ഭരണ സമിതി തുടരുമെന്നുമാണ് മോഹല്‍ലാലിന്റെ രാജിക്കത്തില്‍ പറഞ്ഞിരിക്കുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp