പുളിക്കലിലെ പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റ് വീണ്ടും തുറക്കാനുള്ള ശ്രമം നാട്ടുകാർതടഞ്ഞു

പുളിക്കലിലെ പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റ് വീണ്ടും തുറക്കാനുള്ള ശ്രമം നാട്ടുകാർതടഞ്ഞു. പ്ലാന്റിനെതിരെ നിരന്തരം പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചായിരുന്നു സിപിഐഎം സഹായയാത്രികനും സാമൂഹ്യ പ്രവർത്തകനുമായ റസാഖ് പായമ്പ്രോട്ടിന്റെ ആത്മഹത്യ.
സംഘർഷം മുന്നിൽ കണ്ട് പോലീസ് ഇടപെട്ട് പ്ലാന്റ് താത്കാലിമായി അടച്ചു.

റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റ് താത്കാലികമായി അടച്ചിടാൻ പൊലീസ് നിർദേശം നൽകിയിരുന്നു. ഇത് അവഗണിച്ചാണ്, ജീവനക്കാർ എത്തി ഇന്ന് പ്ലാന്റ് തുറന്നത്. ഇതോടെ, സ്ത്രീകളും കുട്ടികളുമടങ്ങിയ നാട്ടുകാർ പ്രതിഷേധവുമായി എത്തി. കൃത്യമായ മാർഗനിർദേശങ്ങൾ പാലിച്ചല്ല പ്ലാന്റിന്റെ പ്രവർത്തനമെന്ന് നാട്ടുകാർ ആവർത്തിച്ചു.

പ്രതിഷേധം ശക്തമായതോടെ പോലീസ് ഇടപെട്ട് പ്ലാന്റ് താത്കാലികമായി പൂട്ടി. അതേസമയം, പ്ലാന്റ് അടച്ചുപൂട്ടുന്നത് വരെ പ്രതിഷേധപരിപാടികൾ തുടരാനാണ് നാട്ടുകാരുടെ തീരുമാനം. ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന പ്ലാന്റിനെതിരെ റസാഖിന്റെ കുടുംബം ഉൾപ്പെടെയുള്ള നാട്ടുകാർ കഴിഞ്ഞ കുറേക്കാലമായി സമരത്തിലാണ്. പ്ലാന്റിനെതിരെ നിരന്തരം നൽകിയ പരാതി, പഞ്ചായത്ത് അവഗണിച്ചതോടെയാണ് റസാഖ് ആത്മഹത്യ ചെയ്തത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp