പുഴുങ്ങിയ നേന്ത്രപ്പഴം പ്രാതലിന് ശീലമാക്കൂ, 

ആരോഗ്യം (health) നല്‍കാന്‍ ഭക്ഷണങ്ങള്‍ പ്രധാനമാണ്. ഭക്ഷണം ആരോഗ്യം നല്‍കാനും പോകാനും വഴിയൊരുക്കുന്ന ഒന്നാണ്. ഇതിനാല്‍ തന്നെ ആരോഗ്യത്തിന് സഹായിക്കുന്ന ഭക്ഷണം ഏറെ പ്രധാനവുമാണ്. ഇതില്‍ തന്നെ നാം കഴിയ്ക്കുന്ന നേരവും പ്രധാനമാണ്. ഇത്തരത്തില്‍ ഒന്നാണ് പ്രാതല്‍ അഥവാ ബ്രേക്ഫാസ്റ്റ്. നീണ്ട ഇടവേളയ്ക്കു ശേഷം ശരീരത്തിന് ലഭിയ്ക്കുന്ന ഭക്ഷണമായതിനാല്‍ തന്നെ ഇത് ഒഴിവാക്കാന്‍ പാടില്ലാത്ത ഭക്ഷണമാണ്. ഇതിനാല്‍ തന്നെ പ്രാതല്‍ എന്നത് പോഷകം നിറഞ്ഞ ഭക്ഷണം (food)കഴിയ്‌ക്കേണ്ടതു കൂടിയാകുന്നു.

ശരീരത്തിന് ഒരു ദിവസം വേണ്ട ഊര്‍ജം നല്‍കാന്‍ കഴിയുന്ന ഒന്നാണ് ഏത്തപ്പഴം അഥവാ നേന്ത്രപ്പഴം എന്നത്. ഇതിലെ സ്വാഭാവിക മധുരം ഊര്‍ജ ദായകമാണ്. ഇതിനാല്‍ തന്നെ പ്രാതലില്‍ ഇത് ഉള്‍പ്പെടുത്തുന്നത് ഊര്‍ജം നല്‍കും. ക്ഷീണം മാറാന്‍ സഹായിക്കും. പുഴുങ്ങിയ പഴം നല്ലൊന്നാന്തരം കാര്‍ബോഹൈഡ്രേറ്റ് സമ്പുഷ്ടമാണ്. വൈറ്റമിന്‍ ബി 6, വൈറ്റമിന്‍ എ എന്നിവയാല്‍ സമ്പുഷ്ടമാണ്. കാല്‍സ്യം, പ്രോട്ടീന്‍, അയേണ്‍ പോലുള്ള പല പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുമുണ്ട്.

തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. കാരണം ധാരാളം നാരുകളുണ്ട്. വയര്‍ പെട്ടെന്ന് നിറയും. വിശപ്പു കുറയും. പ്രോട്ടീന്‍ സമ്പുഷ്ടവുമാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പ്രാതലില്‍ ഉള്‍പ്പെടുത്തുന്നത് തടി കുറയ്ക്കാന്‍ മികച്ചതാണ്. ഇതാണ് ചെറുപയര്‍, മുട്ട എന്നിവയെല്ലാം പ്രാതലില്‍ ഉള്‍പ്പെടുത്താന്‍ പറയുന്ന ഒരു കാരണം. ഇതില്‍ പെടുത്താവുന്ന ഒന്നാണ് നേന്ത്രപ്പഴവും. അമിത ഭക്ഷണം ഒഴിവാക്കാന്‍ സഹായിക്കുന്ന ആരോഗ്യകരമായ ഭക്ഷണമാണ് നേന്ത്രപ്പഴം. തടി വര്‍ദ്ധിയ്ക്കാതെ ശരീരത്തിന് പുഷ്ടി നല്‍കി ആരോഗ്യകരമായ തൂക്കം നല്‍കാന്‍ ഇതേറെ മികച്ചതാണ്.

ഇത് പ്രാതലിന് മറ്റു ഭക്ഷണങ്ങള്‍ക്കൊപ്പം കഴിയ്ക്കുന്നതാണ് നല്ലത്. വെറുംവയറ്റില്‍ ഇത് കഴിയ്ക്കുന്നത് അസിഡിക് സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കും. ഇതൊഴിവാക്കാന്‍ പുഴുങ്ങി കഴിയ്ക്കുന്നത് ഗുണം നല്‍കും. ഇതല്ലെങ്കില്‍ പച്ചയ്ക്ക് കഴിയ്ക്കുന്നവര്‍ മറ്റ് ഭക്ഷണങ്ങള്‍ക്കൊപ്പം കഴിയ്ക്കാം. ദഹന സംബന്ധമായ പ്രശ്‌നങ്ങളെങ്കില്‍ ഇത് പുഴുങ്ങിക്കഴിച്ചാല്‍ ഈ പ്രശ്‌നം മാറിക്കിട്ടും. ദഹനം പെട്ടെന്ന് നടക്കും. നല്ല ശോധനയ്ക്കും ഇതേറെ നല്ലതാണ്. വയറ്റില്‍ പച്ചപ്പഴം കഴിയ്ക്കുമ്പോളുണ്ടാകുന്ന കട്ടി തോന്നുകയുമില്ല.

ഏത്തപ്പഴം തെരഞ്ഞെടുക്കുന്നതിലും കാര്യമുണ്ട്. കറുത്ത തൊലിയോടെയുള്ള ഏത്തപ്പഴം ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണ്. ഇത് കേടായതെന്നു കരുതി കളയേണ്ടതില്ലെന്നര്‍ത്ഥം. ഇതില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. സാധാരണ ഏത്തപ്പഴത്തേക്കാള്‍ എട്ടിരട്ടി രോഗപ്രതിരോധ ശേഷി ഈ ഏത്തപ്പഴത്തിനുണ്ടെന്നതാണ് വാസ്തവം. തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് അധികം പാകമാകാത്ത, ഇടത്തരം പഴുപ്പുള്ള ഏത്തപ്പഴമാണ് നല്ലത്. ഇതില്‍ വൈറ്റമിന്‍ ബി6 ധാരാളമുണ്ട്. ഇടത്തരം പഴുപ്പുള്ള ഏത്തപ്പഴം നാരുകള്‍ കൂടുതല്‍ അടങ്ങിയതാണ്. പ്രമേഹ രോഗികള്‍ക്ക് ഇത്തരം ഏത്തപ്പഴമാണ് നല്ലത്. കാരണം ഇത് രക്തത്തിലേയ്ക്ക് ഗ്ലൂക്കോസ് മെല്ലെ മാത്രമേ വിടുന്നുള്ളൂ. നല്ലതു പോലെ പഴുത്ത ഏത്തപ്പഴം നല്‍കുന്നത് സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്നു. പുഴുങ്ങിയ പഴം നല്ലൊന്നാന്തരം കാര്‍ബോഹൈഡ്രേറ്റ് സമ്പുഷ്ടമാണ്. വൈറ്റമിന്‍ ബി 6, വൈറ്റമിന്‍ എ എന്നിവയാല്‍ സമ്പുഷ്ടമാണ്. എന്നാല്‍ പഴം പുഴുങ്ങുമ്പോള്‍ ഇതിലെ വൈറ്റമിന്‍ സി അളവു കുറയുകയാണ് ചെയ്യുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp