ഒക്ടോബര്‍ ഒന്നിന് പൂത്തോട്ട മേഖലയില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സൂചനാ പണിമുടക്ക് നടത്തും. പ്രശ്നപരിഹാരമുണ്ടായില്ലെങ്കില്‍ 10 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു .
ഓണക്കാലത്ത് ലഭിക്കേണ്ട ബോണസും അംഗീകൃത വേതനവും, വേതന വര്‍ധനവും നടപ്പാക്കാത്തത്തില്‍ പ്രതിക്ഷേധിച്ചാണ് സമരമെന്ന് ഐ.എന്‍.ടി.യൂ.സി, ഉദയംപേരൂര്‍ മണ്ഡലം പ്രസിഡെന്‍റ് വിഷ്ണു പനച്ചിക്കല്‍, ജില്ലാ സെക്രട്ടറി ബാബു ഡാനി, സി.ഐ.ടി.യൂ തൃപ്പൂണിത്തുറ മേഖല പ്രസിഡെന്‍റ് ഇ. എം . രവീന്ദ്രന്‍ തുടങ്ങിയവര്‍ അറിയിച്ചു