പെന്‍ഷനാകാന്‍ ഒരുദിവസം അവശേഷിക്കേ കെഎസ്ഇബി ജീവനക്കാരന്‍ സെക്ഷന്‍ ഓഫിസില്‍ തൂങ്ങിമരിച്ചു

കൊല്ലത്ത് കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനാപുരം വിളക്കുടി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ രഘുവിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 56 വയസായിരുന്നു. ഇലക്ട്രിസിറ്റി ഓഫീസിന് സമീപത്ത് ജനറേറ്റര്‍ റൂമിന് മുന്‍പിലായാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം അഞ്ചാലുംമൂട് സ്വദേശിയാണ് രഘു. നാളെ പെന്‍ഷന്‍ ആകാനിരിക്കെയാണ് രഘു ജീവനൊടുക്കിയത്. സംഭവത്തില്‍ കുന്നിക്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രിയോടെയാണ് രഘു തൂങ്ങിമരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെ 5 മണിക്ക് സെക്ഷന്‍ ഓഫീസിന് സമീപത്തെ ബാങ്കിലേക്ക് ഒരു ജീവനക്കാരന്‍ എത്തിയപ്പോളാണ് ജനറേറ്റര്‍ റൂമിന് മുന്നില്‍ രഘുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തന്റെ ഇടതുകൈയ്ക്ക് മുറിവേല്‍പ്പിച്ച ശേഷമാണ് രഘു തൂങ്ങിമരിച്ചതെന്നാണ് പൊലീസ് പ്രാഥമിക പരിശോധനയില്‍ മനസിലാക്കിയിരിക്കുന്നത്. തൂങ്ങിമരിക്കുന്നതിന് മുന്‍പ് ഇദ്ദേഹം ഞരമ്പ് മുറിച്ചിട്ടുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp