എറണാകുളം പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ ഉണ്ടായ തീ പിടുത്തം നിയന്ത്രണവിധേയമാക്കി. പെരുമ്പാവൂര്‍ കീഴില്ലം ത്രിവേണി പ്ലൈവുഡ് കമ്പനിയില്‍ ആണ് കഴിഞ്ഞ ദിവസം രാത്രിയോടെ നീ പിടുത്തം ഉണ്ടായത്. പെരുമ്പാവൂര്‍ നിന്നുള്ള രണ്ട് ഫയര്‍ ഫോഴ്സ് യുണിറ്റ് എത്തി തീ അണക്കാനുള്ള ശ്രമം നടത്തിയെങ്കിലും തീ വിധേയമാക്കാന്‍ കഴിഞ്ഞില്ല തുടര്‍ന്ന് മൂവാറ്റുപുഴയില്‍ നിന്ന് ഉള്‍പ്പെടെ കൂടുതല്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്.
തൊട്ടടുത്തുള്ള കമ്പനികളിലേക്ക് തീ പടരാതിരിക്കുവാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം