സംസ്ഥാനത്തെ സ്വര്‍ണവില 45000ത്തിലേക്ക് കടക്കുന്നു. ഇന്ന് ഗ്രാമിന് 50 രൂപ വര്‍ധിച്ച് 5620 രൂപയിലേക്കെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ കൂടി 44960 രൂപയിലേക്കെത്തി ഇന്ന്. ഇന്നലെ ഗ്രാമിന് 240 രൂപ ഉയര്‍ന്ന് 44560 രൂപയിലായിരുന്നു വ്യാപാരം പുരോഗമിച്ചത്.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സംസ്ഥാനത്ത് സ്വര്‍ണത്തിന്റെ വിലയില്‍ 640 രൂപയാണ് കൂടിയത്. ഇതോടെ റെക്കോര്‍ഡ് നിരക്കും ഭേദിച്ച് മുന്നേറുകയാണ് പൊന്നിന്റെ വില.
ഒരു ഗ്രാം 22 ക്യാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 5620 രൂപയും ഒരു ഗ്രാം 18 ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4680 രൂപയുമാണ്. സ്വര്‍ണത്തിനൊപ്പം വെള്ളിവിലയും കേരളത്തില്‍ വര്‍ധിക്കുകയാണ്. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ വര്‍ധിച്ച് 81 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 103 രൂപയാണ് ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണിവില.