പൊന്നിയൻ സെൽവൻ രണ്ടാം ഭാഗത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഏപ്രിൽ 28ന് പിഎസ് 2 തിയറ്ററുകളിൽ എത്തുമെന്നാണ് സിനിമാ പ്രവർത്തകൻ രമേഷ് ബാല ട്വിറ്ററിലൂടെ അറിയിച്ചത്.
ബാഹുബലി രണ്ടാം ഭാഗത്തിന് ശേഷം പ്രേക്ഷകർ കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ചിത്രമാണ് പിഎസ് 2. മണിരത്നം ചിത്രം പൊന്നിയിൻ സെൽവന് സമ്മിശ്ര പ്രതികരണമാണ് ബോക്‌സ് ഓഫീസിൽ ലഭിച്ചത്. എന്നാൽ ആദ്യ 4 ദിവസം കൊണ്ട് ചിത്രം ലോകമെമ്പാടുമായി 250 കോടി നേടി. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രം സെപ്റ്റംബർ 30നായിരുന്നു.
ചോള രാജാക്കന്മാരുടെ കാലത്തെ കഥ പറയുന്ന ചിത്രത്തിൽ വൻ താര നിരയാണ് അണിനിരക്കുന്നത്. ഐശ്വര്യ റായ്, ചിയാൻ വിക്രം, ജയം രവി, കാർത്തി, ഐശ്വര്യ ലക്ഷ്മി, തൃഷ, ജയറാം എന്നിങ്ങനെ നിരവധി പേരാണ് ചിത്രത്തിലുള്ളത്.