പോക്സോ കേസ് ഇരകളായ 9 പെൺകുട്ടികളെ കോട്ടയം അഭയകേന്ദ്രത്തിൽ നിന്ന് കാണാതായി.

കോട്ടയം മാന്നാനത്ത് പോക്സോ കേസ് ഇരകളായ 9 പെൺകുട്ടികളെ കാണാതായി. ശിശുക്ഷേമ സമിതിയുടെ അഭയകേന്ദ്രത്തിൽ നിന്നാണ് കുട്ടികളെ കാണാതായിരിക്കുന്നത്. ഇന്ന് രാവിലെ അഞ്ചരയ്ക്ക് കുട്ടികളെ വിളിച്ചുണർത്താനായി അധികൃതർ എത്തിയപ്പോഴാണ് പെൺകുട്ടികളെ കാണാനില്ല എന്ന വിവരം അറിയുന്നത്. ഈ 9 പേരും പോസ്കോ കേസുകളിലെ ഇരകളാണ്. ഒന്നു മുതൽ രണ്ട് വർഷം വരെയായി ഇവർ ഇവിടെയാണ് താമസിക്കുന്നത്.

ഇന്ന് ശിശുദിനം കൂടി ആയതുകൊണ്ട് ഒട്ടേറെ പരിപാടികൾ അഭയകേന്ദ്രത്തിൽ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ രാത്രി വൈകിയും അവിടെ ചില മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. കുട്ടികളടക്കം ഈ മുന്നൊരുക്കങ്ങളുടെ ഭാഗമായി അവിടെ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ രാത്രിയിലാണോ ഇവർ പോയത് എന്നുള്ള വിവരം അറിയേണ്ടതുണ്ട്. എന്നാൽ, രാത്രി കിടക്കുമ്പോഴും രാവിലെ എഴുന്നേൽക്കുമ്പോഴും ഒക്കെ ഇവരുടെ എണ്ണം എടുക്കുന്നതാണ്. കിടക്കുമ്പോൾ ഇവരെല്ലാവരും ഉണ്ടായിരുന്നു എന്നാണ് വിവരം. നിലവിൽ 50ലധികം കുട്ടികളാണ് ഇവിടെ താമസിക്കുന്നത്.

വലിയ മതിൽക്കെട്ടുള്ള ഒരു സ്ഥലം കൂടിയാണ് അഭയകേന്ദ്രം. അതുകൊണ്ടു തന്നെ മതിൽ ചാടി ഇവർക്ക് പോകാൻ കഴിയുമോ എന്നുള്ളത് സംശയകരമാണ്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp