‘പോളിടെക്നിക് ഹോസ്റ്റലിലെ കഞ്ചാവ് കേസിൽ അറസ്റ്റിലായ പ്രതിക്ക് KSU ബന്ധം’; ആരോപണവുമായി പി എം ആർഷോ

പോളി ടെക്‌നിക്ക് കേസിൽ ഇന്ന് അറസ്റ്റിലായ പ്രതിക്ക് KSU ബന്ധം ആരോപിച്ച് എസ്എഫ്ഐ നേതാവ് പി എം ആർഷോ. അറസ്റ്റിലായ ഷാലിക്ക് കെഎസ്‌യു പ്രവർത്തകൻ എന്ന് ആർഷോ ഫേസ്ബുക്കിൽ കുറിച്ചു. ഷാലിക്ക് KSU അംഗത്വ വിതരണം ഉദ്ഘാടനം ചെയ്‌തുവെന്നും പി എം ആർഷോ കുറിക്കുന്നു.തെളിവായി ഒരു ചിത്രവും ആർഷോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.കളമശ്ശേരി പോളിയിലേക്ക് കഞ്ചാവ് എത്തിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ഇന്ന് അന്വേഷണ സംഘം പൊക്കിയിട്ടുണ്ടെന്നും രാഷ്ട്രീയം തിരയല്‍ ഏറെക്കുറെ അവസാനിപ്പിച്ച മട്ടാണെന്നും ആര്‍ഷോ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.എന്നാൽ എസ്എഫ്ഐ ആരോപണം കെഎസ്‌യു നിഷേധിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്:

കളമശ്ശേരി പോളിയിലേക്ക് കഞ്ചാവ് എത്തിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ഇന്ന് അന്വേഷണ സംഘം പൊക്കിയിട്ടുണ്ട്. കേരളത്തിലെ മാപ്രകള്‍ രാഷ്ട്രീയം തിരയല്‍ ഏറെക്കുറെ അവസാനിപ്പിച്ച മട്ടാണ്.

മുഖ്യപ്രതി ഷാലിഖ് 2023 ലെ കെ എസ് യു മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പോളിയില്‍ ഉദ്ഘാടനം ചെയ്യുന്ന ചിത്രമാണിത്.

നിലവിലെ പ്രതിപക്ഷ നേതാവും മുന്‍ പ്രതിപക്ഷ നേതാവും പച്ച നുണ ആഞ്ഞ് തുപ്പുന്നത് കോല് നീട്ടി സ്വീകരിക്കുന്ന മാപ്രകളൊരെണ്ണം പോലും തിരിച്ച് ചോദിക്കില്ലെന്നുറപ്പുണ്ട്.

അന്തസ്സും മാന്യതയുമുണ്ടെങ്കില്‍ ഇപ്പോഴെടുക്കുന്ന നെറികെട്ട പണി അവസാനിപ്പിച്ച് ഈ സാമൂഹിക വിപത്തിനെതിരെ നിലപാട് സ്വീകരിക്ക്. അല്ലാത്ത പക്ഷം രാസലഹരിയേക്കാള്‍ വലിയ വിഷമെന്ന് ചരിത്രം നിങ്ങളെ അടയാളപ്പെടുത്തും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp