പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; കുപ്രസിദ്ധ ​ഗുണ്ടാ നേതാവിനെ വിട്ടയക്കണമെന്നാവശ്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി. കുപ്രസിദ്ധ ​ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് വധഭീഷണി എത്തിയത്. 500 കോടി നൽകണമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം തകർക്കുമെന്ന് സന്ദേശത്തിൽ ഭീഷണി. ഇന്നലെ രാവിലെയാണ് കേന്ദ്ര ഏജൻസികൾക്ക് ഇ-മെയിൽ വഴി ഭീഷണി സന്ദേശം എത്തിയത്.

സംഭവത്തിന് പിന്നാലെ ദേശീയ അന്വേഷണ ഏജൻസിയും മുംബൈ പൊലീസും ജാ​ഗ്രത നിർദേശങ്ങൾ സ്വീകരിച്ചു. എത്ര മുൻകരുതൽ സ്വീകരിച്ചാലും ഞങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്നും സംസാരിക്കാൻ ആ​ഗ്രഹമുണ്ടെങ്കിൽ ഇ-മെയിലിൽ പറയുന്നതുപോലെ ചെയ്യാനും പറയുന്നു. ഇ-മെയിലിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി.

വാങ്കഡെ സ്റ്റേഡിയത്തിൽ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാനിരിക്കെ മുംബൈ പോലീസ് സുരക്ഷ ശക്തമാക്കിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. 2014 മുതൽ ലോറൻസ് ബിഷ്ണോയി ജയിലിൽ കഴിഞ്ഞുവരികയാണ്. ഇയാളുടെ മോചനമാവശ്യപ്പെട്ടാണ് ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp