പ്രവാസി വോട്ടവകാശം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ.

പ്രവാസി വോട്ടവകാശം ഉൾപ്പെടെയുള്ള പരിഷക്കരണം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച ചെയ്തു മാറുന്ന സമയത്തിനും സാഹചര്യത്തിനും അനുസരിച്ച് പരിഷ്‌കാരങ്ങൾ കൊണ്ടുവരുമെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു പറഞ്ഞു. തെരഞ്ഞെടുപ്പിലെ പണാധിപത്യത്തെയാണ് നിയന്ത്രിക്കേണ്ടതെന്ന് സിപിഐഎം പിബി അംഗം എ വിജയരാഘവൻ പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പ്രായോഗികത സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾ വിശദമായ റിപ്പോർട്ട് നൽകണമെന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയിട്ടുണ്ട്. മാറുന്ന കാലത്തിനും സാഹചര്യത്തിനും അനുസരിച്ച് ആവശ്യമായ തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളിൽ കേന്ദ്രം ചർച്ച ചെയ്തു തീരുമാനമെടുക്കുമെന്ന് കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു പറഞ്ഞു.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പ്രായോഗികയെ കുറിച്ച് റിപ്പോർട്ട് നൽകണമെന്ന നിർദ്ദേശത്തെ സിപിഐഎം എതിർത്തു. രാഷ്ട്രീയ പാർട്ടികളുടെ അവകാശങ്ങൾക്ക് മുകളിലുള്ള കൈകടത്തലാണ് ഈ നിർദ്ദേശമെന്ന് സിപിഐഎം പിബി അംഗം എ വിജയരാഘവൻ പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പ്രായോഗിക സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾ റിപ്പോർട്ട് നൽകണമെന്ന നിർദ്ദേശത്തിൽ കോൺഗ്രസ്, ആർ ജെ ഡി, ഡി എം കെ, തുടങ്ങിയപാർട്ടികളും എതിർപറിയിച്ചു. പ്രവാസി വോട്ടവകാശം, ഓൺലൈൻ വോട്ടിംഗ്, എക്‌സിറ്റ് -അഭിപ്രായ സർവേ എന്നിവയെ നിയന്ത്രിക്കുന്ന നിയമഭേദഗതികൾ തുടങ്ങിയ 80 ഓളം പരിഷ്‌ക്കരണ നിർദ്ദേശങ്ങളാണ് സർക്കാരിന് മുമ്പിൽ ഉള്ളത്.

ജനപ്രാധിനിധ്യ നിയമത്തിലെ ഭേദഗതിയിൽ ഉൾപ്പെടെ യുള്ള കാര്യങ്ങളിൽ ഇതിനകം തന്നെ നിരവധി ചർച്ചകൾ നടന്നു കഴിഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp