പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി. ശോഭീന്ദ്രൻ അന്തരിച്ചു

പ്രമുഖ പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ പ്രൊ. ടി. ശോഭീന്ദ്രൻ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അമ്മ അറിയാൻ, ഷട്ടർ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2007ൽ കേന്ദ്രസർക്കാരിന്റെ വൃക്ഷമിത്ര പുരസ്കാരം ടി. ശോഭീന്ദ്രന് ലഭിച്ചിട്ടുണ്ട്. ഗുരുവായൂരപ്പൻ കോളജ് അധ്യാപകനായിരുന്നു.

പ്രകൃതിയോട് ഇണങ്ങി ജീവിച്ച് പരിസ്ഥിതിക്ക് വേണ്ടി പോരാടിയ വ്യക്തിത്വമായിരുന്നു പ്രൊഫസർ ടി ശോഭീന്ദ്രൻ. റോഡിലെ കുണ്ടുംകുഴികളും ഞെളിയൻപറമ്പിലെ മാലിന്യവും പൂനൂർ പുഴയെ മലിനമാക്കുന്ന പെട്രോൾ ബങ്ക് തുടങ്ങിയവയ്ക്കെതിരെ മനുഷ്യക്കൂട്ടായ്‌മയ്‌ക്കു രൂപം നൽകി പട നയിച്ചു. ശോഭീന്ദ്രനെ തേടി വനമിത്ര പുരസ്‌കാരം, ഒയിസ്‌ക വൃക്ഷസ്‌നേഹി അവാർഡ്, ഹരിതബന്ധു അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരം ശോഭീന്ദ്രനെ തേടിയെത്തിയിട്ടുണ്ട്.

കക്കോടി മൂട്ടോളി സ്വദേശിയാണ്. നാരായണന്റെയും അംബുജാക്ഷിയുടെയും മകനാണ്. ഭാര്യ: എം.സി. പത്മജ (ചേളന്നൂർ എസ്.എൻ. കോളേജ് ഇക്കണോമിക്‌സ് വിഭാഗം മുൻ മേധാവി). മക്കൾ: ബോധി (കംപ്യൂട്ടർ സയൻസ് വകുപ്പ് പ്രൊഫസർ, ഫാറൂഖ് കോളേജ്), ധ്യാൻ (ഐ.സി.ഐ.സി. ഐ. ബാങ്ക്). മരുമക്കൾ: ദീപേഷ് കരിമ്പുങ്കര(അധ്യാപകൻ, ചേളന്നൂർ എസ്.എൻ. കോളേജ്), റിയ.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp