പ്രായത്തിൽ സംശയം തോന്നിയാൽ കുട്ടികളുമായുള്ള ഇരുചക്രവാഹന യാത്രയിൽ എ.ഐ. ക്യാമറ വഴി പിഴയീടാക്കില്ല : ഗതാഗത മന്ത്രി

പ്രായത്തിൽ സംശയം തോന്നിയാൽ കുട്ടികളുമായുള്ള ഇരുചക്രവാഹന യാത്രയിൽ എ.ഐ. ക്യാമറ വഴി പിഴയീടാക്കില്ലെന്ന് ഗതാഗത മന്ത്രി. 12 വയസിന് മുകളിൽ പ്രായമുണ്ടെന്ന് ആവർത്തിച്ച് പരിശോധിച്ച് ഉറപ്പാക്കും. എഐ ക്യാമറ പദ്ധതി വഴി അപകടങ്ങൾ കാര്യമായി കുറയുമെന്നും മന്ത്രി ആന്റണി രാജു വ്യകത്മാക്കി. 

ഇരുചക്ര വാഹന യാത്രയിൽ മൂന്നാമനായി 12 വയസിൽ താഴെയുള്ള കുട്ടിയുണ്ടെങ്കിൽ കേന്ദ്രത്തിന്റെ മറുപടി വരും വരെ പിഴ ഈടാക്കേണ്ടതില്ലെനന്നായിരുന്നു സർക്കാർ തീരുമാനം. എന്നാൽ കുട്ടികളുടെ പ്രായം ക്യാമറ വഴി എങ്ങനെ തിരിച്ചറിയുമെന്ന ചോദ്യമുയർന്നു. പരിശോധിച്ച് മാത്രമേ പിഴ നൽകുകയുള്ളൂ എന്ന് ഗതാഗത വകുപ്പ് അറിയിച്ചെങ്കിലും സംശയങ്ങൾ വീണ്ടും ഉയർന്നു.ഇതോടെയാണ് വിഷയത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തത വരുത്തിയത്.

ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുമ്പോഴും നാലു വയസ്സിന് മുകളിലുള്ള കുട്ടിയാണെങ്കിൽ ഹെൽമറ്റ് നിർബന്ധമാണ്.അതേസമയം ഇന്നലെ മാത്രം, വൈകുന്നേരം അഞ്ചുമണി വരെ 49,317 പേർക്കാണ് പിഴ ചുമത്തിയത്. ഇടയ്ക്കിടെ ഉണ്ടാകുന്ന സർവർ തകരാർ കൺട്രോൾ റൂമുകളിൽ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp